WISDOM
ഹജ്ജ് പഠന ക്യാമ്പ് - 2024

കേരളത്തിലെ 4 കേന്ദ്രങ്ങളിൽ പരിണതപ്രജ്ഞരായ പണ്ഡിതന്മാർ നയിക്കുന്ന ഹജ്ജ് ക്യാമ്പുകൾ

രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യുക

ഹാജിമാരോട് സ്നേഹപൂർവ്വം

ഇപ്രാവശ്യത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് ഒരുങ്ങിക്കഴിഞ്ഞ ഹാജിമാർക്ക് ഒരു സന്തോഷ വാർത്തയറിയിക്കുന്നു. ഹജ്ജിന് പുറപ്പെടാൻ എല്ലാ നിലക്കും സാധ്യമാവുകയെന്നത് വലിയൊരനുഗ്രഹമാണ്. എല്ലാം ഒത്തിണങ്ങിയാലും ഹജ്ജ് ചെയ്യുന്നത് പ്രവാചക മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണങ്കിൽ അതിലും വലിയ സങ്കടം പറയാനുണ്ടോ?! പണവും പരിശ്രമവും നിഷ്ഫലമാകുന്നത് ചിന്തിക്കാനാവില്ല.

നബി(സ) എങ്ങനെയാണോ ഹജ്ജ് ചെയ്ത് കാണിച്ചത് അതുപോലെ അത് മനസിലാക്കിയ ശേഷം മാത്രം ഹജ്ജ് നിർവഹിക്കലാണ് ഏക പരിഹാരം. ഹജ്ജ് ക്ലാസുകളുടെ പെരുമഴ തന്നെ ഈ സന്ദർഭർത്തിൽ നമുക്ക് കാണാനാകും. ചില ക്ലാസുകൾ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നതും തെറ്റായ ആചാരങ്ങൾ പകർന്ന് നൽകുന്നതുമാണെന്ന് പറയാതെ വയ്യ.

ഖുർആനും സുന്നത്തും സച്ചരിതർ എങ്ങനെ മനസിലാക്കിയോ അതുപോലെ ഉൾകൊണ്ട് ഹജ്ജ് ക്ലാസ് എടുക്കുമ്പോൾ മാത്രമേ മഖ്ബൂലും മബ്റൂറുമായ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ നമുക്ക് സാധ്യമാവുകയുള്ളൂ. ഈ ലക്ഷ്യം മുൻനിർത്തി കേരളത്തിലെ 4 കേന്ദ്രങ്ങളിൽ പരിണതപ്രജ്ഞരായ പണ്ഡിതന്മാർ നയിക്കുന്ന ഹജ്ജ് ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്‌. പരിശുദ്ധ ഹറമിൽ വിതരണം ചെയ്യുന്ന വിശുദ്ധ ഖുർആൻ മലയാള പരിഭാഷയുടെ രചയിതാവും ധാരാളം ഹജ്ജ് സംഘങ്ങൾക്ക് അമീറായി സേവനമനുഷ്ഠിച്ചും ഈ രംഗത്ത് അറിയപ്പെടുന്ന പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിൻ്റെ നേതൃത്വത്തിൽ ഒരു പാനലാണ് ക്യാമ്പ് നയിക്കുന്നത്.

Registration

Registration confirmed. See you there, إِنْ شَاءَ ٱللّٰهُ

Contact Us

Know more about wisdom islamic organozation

Wisdom Islamic Organization C V.Complex, P.V.Swami Road, Kozhikode Kerala, India 673002

Phone Number

0495-4019437